Wednesday, September 28, 2022

COMMISSION : ON THE WAY


B.Ed ജീവിതത്തിലെ ഏറ്റവും നിർണായകമായ നിമിഷത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഓരോ ബി എ വിദ്യാർത്ഥിയും ആകാംക്ഷയോടും പേടിയോടും കൂടി കാത്തിരിക്കുന്ന കമ്മീഷൻ. ആ ദിനം നാളെയാണ്. ആദ്യ period എനിക്ക് ക്ലാസ് ഉണ്ട്. 9 സി ആണ് എനിക്ക് ലഭിച്ചിരിക്കുന്നത്. സസ്യ ചലനം എന്ന പാഠഭാഗമാണ് ഞാൻ പഠിപ്പിക്കാൻ വേണ്ടി ഉദ്ദേശിച്ചിരിക്കുന്നത്. അതിനായി ചർട്ടും ആക്ടിവിറ്റി കാർഡും എല്ലാം തയ്യാറാക്കി കഴിഞ്ഞു. എല്ലാം നന്നായി നടക്കും എന്ന് ശുഭപ്രതീക്ഷയോടെ.

Monday, September 26, 2022

PROJECT

 The two-year BED project is divided into four semesters. In this 4th semester teaching practice and also a project is to be done as part of this .I have selected the topic "A


Study  about the Science Process Skills of Ninth Standard Students"
. For this purpose  10 boys and 10 girls were selected.  The objective of my project is to find out significance difference between boys and girls in nineth standard. To find this out, I asked the children to give me a personal data sheet as well as a science process rating scale that I had developed myself. Based on the information obtained from this, mean standard deviation, percentage analysis and t-tests was used to determine if there is any significant difference between the children in science process skills.At the end of this project I realized that there is no significant difference between boys and girls in class 9 in their science process skills.

Wednesday, August 24, 2022

COGNITIVE MAP

 


Concept maps are a more complex version of mind maps. They place an emphasis on identifying the relationships between topics. Additionally, a node in a concept map can have several parents (whereas a node in a mind map will have just one).


Definition: A concept map is a graph in which nodes represent concepts and are related through labeled, directed edges that illustrate relationships between them

   Concept map of Cell : The unit of life
Concept map of Sexual Reproduction In Flowering Plants.

Tuesday, August 23, 2022

TEACHING AIDS


കുട്ടികൾക്ക് പാഠഭാഗം വ്യക്തമായി മനസ്സിലാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പഠനോപകരണങ്ങൾ. കുട്ടികൾക്ക് പഠന ആസ്വാദ്യകരമാകുന്നത് അതോടൊപ്പം തന്നെ ക്ലാസിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചു നിർത്തക്ക രീതിയിലും ആണ് പഠനോപകരണങ്ങൾ തയ്യാറാക്കിയത്.





















Sunday, August 21, 2022

SCHOOL INTERNSHIP BIWEEKLY REPORT PHASE IV

 


അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 20 വരെയായിരുന്നു. ഇത് അധ്യാപക പരിശീലനത്തിന് അവസാന ആഴ്ചയായിരുന്നു.

അധ്യാപക പരിശീലനം അവസാനിക്കുന്നതിന്റെ വിഷമങ്ങളും നിറഞ്ഞ ആഴ്ചയായിരുന്നു ഇത്.


Thursday, August 11, 2022

SCHOOL INTERNSHIP BIWEEKLY REPORT III


 അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച ആരംഭിക്കുന്നത് ജൂലൈ 29 മുതൽ ഓഗസ്റ്റ് 11 വരെ ആയിരുന്നു. കുട്ടികളുമായി നല്ല രീതിയിൽ സൗഹൃദത്തിൽ ഏർപ്പെടാനും അതുപോലെതന്നെ അവരുടെ പഠനകാര്യങ്ങളിൽ അവരെ സഹായിക്കുവാനും സാധിച്ച ഒരാഴ്ചയായിരുന്നു ഇത്.

ഈയാഴ്ചയിൽ കുട്ടികളെ കൊണ്ട് യോഗ ചെയ്യിക്കുവാനും അവരോടൊപ്പം അത് ചെയ്യുവാനും അതിൻറെ ഗുണങ്ങൾ അവർക്ക് പറഞ്ഞു മനസ്സിലാക്കാനും സാധിച്ചു.

                       വൃക്ഷാസന


                             ഉത്കടാസന      



Friday, July 29, 2022

SCHOOL INTERNSHIP PHASE SECOND BIWEEKLY REPORT II

 


അധ്യാപക പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിന്റെ രണ്ടാമത്തെ ആഴ്ച ജൂലൈ 15 മുതൽ ജൂലൈ 28  വരെയായിരുന്നു. സ്കൂളിലെ പ്രവർത്തനങ്ങളിൽ ഒരു ഭാഗമാകുവാൻ സാധിച്ചതിൽ അഭിമാനം തോന്നി. പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുവാനും സാധിച്ചു.

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും അതുപോലെ തന്നെ നാട്ടിലെ പ്രശസ്തരെ ആദരിക്കുകയും ചെയ്ത ചടങ്ങ്.


കലാം ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ...

Thursday, July 21, 2022

INNOVATIVE WORK


 ക്രിയാത്മകത എന്നത് മനുഷ്യസഹജമാണ്. സന്തോഷവാനായ ഒരു വ്യക്തി എപ്പോഴും പുതുമയോടെ ചിന്തിക്കുകയും പുതിയതിന് രൂപം നൽകുകയും ചെയ്യും. ഏതൊരു പ്രവർത്തി മേഖലയിലും സ്വന്തം കയ്യപ്പ് ചേർത്താണ് ശ്രമിക്കുന്നവരാണ് എല്ലാവരും. അത്തരത്തിൽ വളരെ വ്യത്യസ്തതയോടെ ചെയ്യേണ്ടുന്ന ഒന്നാണ് b.ed പാട്ടിയ പദ്ധതി ഇന്നവേറ്റീവ് വർക്ക്.

    നമുക്ക് ചുറ്റുമുള്ള പ്രകൃതിയെയും അതിലെ സകല ജീവജാലങ്ങളെയും കുറിച്ചുള്ള പഠനമാണ് ജീവശാസ്ത്രം. ഒരു ജീവിയുടെ ആന്തരഘടനയും ഭാഗ്യഘടനയും തുടങ്ങി പ്രകൃതിയുമായും മറ്റു ജീവികളും ആയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതുൾപ്പെടെ ഒരു ജീവിയെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങളെ കുറിച്ച് പോലും പറയുന്ന വളരെ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ് ജീവശാസ്ത്രം. ദിനം തൂറും വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രം. ക്രിയാത്മകമായി പലതും ചെയ്യുവാൻ കഴിയുന്ന ഒരു മേഖല കൂടിയാണ്.

   ബിഎഡ് പാഠ്യ പദ്ധതിയിലെ ഇന്നോവേറ്റീവ് വർക്കിന്റെ ഭാഗമായി കുട്ടികളുടെ ജീവശാസ്ത്രം പാഠപുസ്തകത്തിലെ ഏതെങ്കിലും ഒരു പാഠ്യ ഭാഗം വളരെ  പുതുമയോടെ അവതരിപ്പിക്കേണ്ടതുണ്ട്. അതിനായി ഞാൻ തിരഞ്ഞെടുത്തത് എട്ടാം ക്ലാസിലെ കോശ്ജാലങ്ങൾ എന്ന രണ്ടാം പാഠത്തിലെ സസ്യ കലകൾ എന്ന പാഠഭാഗമാണ്.







Friday, July 15, 2022

SCHOOL INTERNSHIP PHASE SECOND -BIWEEKLY REPORT II



 അധ്യാപക പരിശീലനത്തിന്റെ ആദ്യ രണ്ടാഴ്ചകൾ പിന്നിട്ടിരിക്കുന്നു. ജൂലൈ 1 മുതൽ ജൂലൈ 14 വരെയായിരുന്നു ഈ രണ്ടാഴ്ച കാലം .വളരെ വിജയകരമായ രീതിയിൽ ആസ്വാദ്യകരവും ആഹ്ലാദകരവുമായ രീതിയിലാണ് ഈ കാലഘട്ടം കടന്നുപോയത്. ഈ ഒരു രണ്ടാഴ്ച കലത്തിൽ ഒരുപാട് രസകരമായ നിമിഷങ്ങളും മനോഹരമായ മുഹൂർത്തങ്ങളും ഉണ്ടായിരുന്നു.

Thursday, June 30, 2022

TEACHING PRACTICE PHASE SECOND


അധ്യാപക വിദ്യാർത്ഥികൾ എന്ന നിലയിൽ ലഭിക്കാവുന്ന ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ കുറച്ചു നിമിഷങ്ങളാണ് ടീച്ചിങ് പ്രാക്ടീസ് എന്നത്. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് നമ്മൾ കേട്ടിട്ടുള്ളതാണ്. വിദ്യ പകർന്നു കൊടുക്കുക എന്നതുപോലെ മഹത്തായ മറ്റൊരു ജോലിയും ഇല്ല എന്ന് പറയേണ്ടിവരും. കുട്ടികളോടൊപ്പം നിന്ന് അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഒരു സ്കൂളിൻറെ പ്രവർത്തനങ്ങളിൽ മുഴുവൻ പങ്കാളികളാവാൻ ഓരോ അധ്യാപക വിദ്യാർത്ഥികൾ ലഭിക്കുന്ന അവസരമാണ് ഓരോ അധ്യാപക പരിശീലനങ്ങളും. അധ്യാപിക എന്ന മേൽവിലാസത്തിൽ ഒരു സ്കൂളിലേക്ക് കടന്നു ചെല്ലുവാനും ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുവാനും അതോടൊപ്പം തന്നെ "ടീച്ചറെ" എന്ന വിളികൾ കേൾക്കാനും ലഭിക്കുന്ന ഒരു അവസരമാണ് ഇത്. നമ്മൾ ഓരോരുത്തരും ഇരുന്ന് പഠിച്ച ഓരോ ക്ലാസ്സ് റൂമുകളെ കുറിച്ച് ഓർമ്മിക്കുവാനും നമ്മളെ പഠിപ്പിച്ച ഓരോ അധ്യാപകരെ കുറിച്ച് ഓർക്കുവാനും അവരോട് പറഞ്ഞു പോയിട്ടുള്ള മോശം വാക്കുകളെ കുറിച്ച് ഓർത്ത് അവരോട് എല്ലാം മാപ്പ് പറയുവാൻ ലഭിക്കുന്ന ഒരു അവസരമാണിത് .
              ഒരു അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷങ്ങളാണ് ഇനി സംഭവിക്കാൻ പോകുന്നത്. നാളെ മുതൽ ഞങ്ങളുടെ രണ്ടാംഘട്ട അധ്യാപക പരിശീലനം ആരംഭിക്കുകയാണ്. വളരെ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടി നാളെക്കായി കാത്തിരിക്കുന്നു...........😍

Saturday, June 25, 2022

ലോക മയക്കുമരുന്ന് വിരുദ്ധ ദിനം

ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം (The International Day Against Drug Abuse and Illicit Trafficking). മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. ആരോഗ്യത്തിലെയും മാനുഷിക പ്രതിസന്ധികളിലെയും മയക്കുമരുന്ന് വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നതാണ് 2022 ലെ മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാഘോഷത്തിന്റെ പ്രമേയം.ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.

ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പുറകെ പോകുന്നതു


.

Wednesday, June 22, 2022

3rd SEMESTER EXAM


Third semester exam started on 24/07/2022 .Due to several issues, exam on 27/07/2022 is postponed and is conducted on 28/07/2022.The exam ended on 29/07/2022..

Monday, June 13, 2022

ലോക രക്തദാന ദിനം

 


ലോക രക്തദാന ദിനം

ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.                                                       

രക്തം ദാനത്തിലൂടെ നിരവധി ജീവനുകളാണ് നാം രക്ഷിക്കുന്നത്. എല്ലാക്കാലത്തും രക്തദാനത്തിന് പ്രധാന്യം ഉണ്ടെങ്കിലും കോവിഡ് മഹാമാരിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രധാന്യം ഏറുന്നു. കോവിഡ് ബാധിച്ച് നിരവധി ആളുകളാണ് ദിവസേന ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ചികിത്സയുടെ പല ഘട്ടങ്ങളിലും ഇവർക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലും നാം അത് കണ്ടതാണ്.ഓക്സിജൻ സിലിണ്ടർ, ആശുപത്രി ബെഡുകൾ, പ്ലാസ്മ ദാനം, രക്തം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടത്. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ നിരവധി കോവിഡ് രോഗികളെയാണ് ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാൻ സാധിച്ചത്. സുരക്ഷിതമായ രീതിയിലുള്ള രക്ത ദാനവും അത് രോഗികൾക്ക് പകർന്ന് നൽകുന്നതിനെ കുറിച്ചും ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. ലോക രക്തദാന ദിനം ലക്ഷ്യം വെക്കുന്നതും അതാണ്.