Monday, June 13, 2022

ലോക രക്തദാന ദിനം

 


ലോക രക്തദാന ദിനം

ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.                                                       

രക്തം ദാനത്തിലൂടെ നിരവധി ജീവനുകളാണ് നാം രക്ഷിക്കുന്നത്. എല്ലാക്കാലത്തും രക്തദാനത്തിന് പ്രധാന്യം ഉണ്ടെങ്കിലും കോവിഡ് മഹാമാരിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രധാന്യം ഏറുന്നു. കോവിഡ് ബാധിച്ച് നിരവധി ആളുകളാണ് ദിവസേന ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ചികിത്സയുടെ പല ഘട്ടങ്ങളിലും ഇവർക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലും നാം അത് കണ്ടതാണ്.ഓക്സിജൻ സിലിണ്ടർ, ആശുപത്രി ബെഡുകൾ, പ്ലാസ്മ ദാനം, രക്തം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടത്. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ നിരവധി കോവിഡ് രോഗികളെയാണ് ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാൻ സാധിച്ചത്. സുരക്ഷിതമായ രീതിയിലുള്ള രക്ത ദാനവും അത് രോഗികൾക്ക് പകർന്ന് നൽകുന്നതിനെ കുറിച്ചും ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. ലോക രക്തദാന ദിനം ലക്ഷ്യം വെക്കുന്നതും അതാണ്.



No comments:

Post a Comment