അധ്യാപക വിദ്യാർത്ഥികൾ എന്ന നിലയിൽ ലഭിക്കാവുന്ന ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ കുറച്ചു നിമിഷങ്ങളാണ് ടീച്ചിങ് പ്രാക്ടീസ് എന്നത്. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് നമ്മൾ കേട്ടിട്ടുള്ളതാണ്. വിദ്യ പകർന്നു കൊടുക്കുക എന്നതുപോലെ മഹത്തായ മറ്റൊരു ജോലിയും ഇല്ല എന്ന് പറയേണ്ടിവരും. കുട്ടികളോടൊപ്പം നിന്ന് അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഒരു സ്കൂളിൻറെ പ്രവർത്തനങ്ങളിൽ മുഴുവൻ പങ്കാളികളാവാൻ ഓരോ അധ്യാപക വിദ്യാർത്ഥികൾ ലഭിക്കുന്ന അവസരമാണ് ഓരോ അധ്യാപക പരിശീലനങ്ങളും. അധ്യാപിക എന്ന മേൽവിലാസത്തിൽ ഒരു സ്കൂളിലേക്ക് കടന്നു ചെല്ലുവാനും ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുവാനും അതോടൊപ്പം തന്നെ "ടീച്ചറെ" എന്ന വിളികൾ കേൾക്കാനും ലഭിക്കുന്ന ഒരു അവസരമാണ് ഇത്. നമ്മൾ ഓരോരുത്തരും ഇരുന്ന് പഠിച്ച ഓരോ ക്ലാസ്സ് റൂമുകളെ കുറിച്ച് ഓർമ്മിക്കുവാനും നമ്മളെ പഠിപ്പിച്ച ഓരോ അധ്യാപകരെ കുറിച്ച് ഓർക്കുവാനും അവരോട് പറഞ്ഞു പോയിട്ടുള്ള മോശം വാക്കുകളെ കുറിച്ച് ഓർത്ത് അവരോട് എല്ലാം മാപ്പ് പറയുവാൻ ലഭിക്കുന്ന ഒരു അവസരമാണിത് .
ഒരു അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷങ്ങളാണ് ഇനി സംഭവിക്കാൻ പോകുന്നത്. നാളെ മുതൽ ഞങ്ങളുടെ രണ്ടാംഘട്ട അധ്യാപക പരിശീലനം ആരംഭിക്കുകയാണ്. വളരെ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടി നാളെക്കായി കാത്തിരിക്കുന്നു...........😍
No comments:
Post a Comment