Sunday, March 27, 2022

E-CONTENT



 E -Content ( Electronic content) is digital content that can be transmitted over a computer network such as the internet.

STEPS IN THE PREPERATION OF E-CONTENT

1) Planning

2) Analysing

3) Organising

4) Designing

5) Developing

    * Content development
    
    * Story board development

     * Course ware development

6)Implementing

7) Evaluating 


Wednesday, March 23, 2022

ലോക ജല ദിനം




 എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.[1]. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED).[2] ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു..[3]

ലോക ജലദിനാചരണ ഹേതു


അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.



ലോക കാലാവസ്ഥാ ദിനം

 




ഇന്ന് ലോക കാലാവസ്ഥാ ദിനമാണ്. പർവ്വതങ്ങളും ധ്രുവങ്ങളും വിയർത്തൊഴുകുന്നു. സമുദ്ര നിരപ്പ് കരകളെ ശ്വാസം മുട്ടിക്കുന്നു. ഭൗമകവചമായ ഓസോൺ പാളികൾ അർബുദ ബാധിതരായി. ശുദ്ധജലം ലഭിക്കാതായി, മഴയുടെ അളവ് കുറഞ്ഞു, ആഗോള താപനത്തിൽ വെന്ത് നീറുകയാണ് ജീവജാലങ്ങൾ. പ്രകൃതിയോടു പടവെട്ടാതെ, മുറിവേൽപ്പിക്കാതെ, സമരസപെട്ട് സൗഹൃദമായി, മണ്ണിന്റെ മക്കളായി നാം മാറണം എന്ന ഓർമ്മപ്പെടുത്തലുമായാണ് ഇത്തവണയും ലോക കാലാവസ്ഥാ ദിനം നമ്മളിലേക്ക് എത്തുന്നത്.

കർക്കിടകത്തിലെ ഇടമുറിയാത്ത മഴ, പൊൻവെയിലിനു വഴിമാറി വസന്തത്തെ വരവേറ്റ് ഓണത്തിനൊരുങ്ങുന്ന ചിങ്ങം, പിന്നെ കടലുവറ്റിക്കുന്ന കന്നി വെയിൽ. ഇടിമിന്നലിന്റെ അകമ്പടിയോടെ തുലാവർഷം. മഞ്ഞും, കുളിരുമായി പതുങ്ങി വരുന്ന ധനു, മകരങ്ങൾ.കൊയ്ത്തു കഴിഞ്ഞ പാടങ്ങളെ പൊള്ളിക്കുന്ന മീന വെയിൽ. മെയ് ഫ്ളവറും വെയിൽ പോലെ കത്തുന്ന നിറത്തിൽ മേടത്തിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്നയും, ചൂടേറ്റു തളർന്ന ജീവജാലങ്ങൾക്ക് ചെറുകുളിരുമായി കുംഭത്തിലെ വേനൽ മഴ. വേനലും മഞ്ഞും മഴയുമൊക്കെയായി കാലത്തിന് ഇത്തരത്തിലൊരു കൃത്യമായ താളമുണ്ടായിരുന്നു. ഇന്നത് അപ്രത്യക്ഷമായിരിക്കുന്നു. വസന്തവും ഗ്രീഷ്മവും ശരത്തും ശിശിരവുമൊക്കെ അതിന്റെ ക്രമത്തിൽ തന്നെ കടന്നുപോകുമെന്ന് ഒരുറപ്പുമില്ല. ഒപ്പം 2004 ലെ സുനാമിയും 2017 നവംബറിലെ ഓഖി കൊടുങ്കാറ്റും 2018 ആഗസ്തിലും 2019 ആഗസ്തിലും കേരളത്തിൽ പെയ്ത അതിവൃഷ്ടിയും പ്രളയവുമെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ ദൃഷ്ടാന്തങ്ങളായി നിൽക്കുന്നു.

2022- ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ സന്ദേശം "നേരത്തെയുള്ള മുന്നറിയിപ്പും നേരത്തെയുള്ള പ്രവർത്തനവും"  എന്നതാണ്. കാലാവസ്ഥ തരുന്ന മുന്നറിയിപ്പുകളെ കരുതിയിരിക്കാനും പ്രകൃതിയോട് കലഹിക്കാതെ ദുരന്തങ്ങളെ തടയാൻ ഇന്ന് തന്നെ പ്രവർത്തിച്ച് തുടങ്ങുവെന്നുമാണ് ലോക കാലാവസ്ഥ സംഘടന മാനവരാശിയോട് ആവശ്യപ്പെടുന്നത്. ജല പ്രതിസന്ധി, വെള്ളപ്പൊക്കം, വരൾച്ച എന്നിവയെ സംബന്ധിച്ച മുന്നറിയിപ്പുകൾ, ശുദ്ധമായ ജലത്തിന്റെ ലഭ്യതക്കുറവ് എന്നിവയിലെല്ലാം ഈ ആശയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.



ഭൂമിക 2K22

 


ലോക ജല - വന - കാലാവസ്ഥ
ദിനത്തോടനുബന്ധിച്ച് നാച്വറൽ സയൻസ് കുട്ടികളുടെ ആഭിമുഖ്യത്തിൽ  "ഭൂമിക 2K22" എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുക ഉണ്ടായി.ആദ്യ വർഷ വിദ്യാർഥികളാണ് പരിപാടി സംഘടിപ്പിച്ചത് എങ്കിലും രണ്ടാം വർഷ വിദ്യാർഥികളായ ഞങ്ങളും പരിപാടിക്ക് തുല്യ പിന്തുണ നൽകി. ഞാനും അക്ഷയ J.S.ചേർന്ന് ഒരു presentation ചെയ്തു.



Tuesday, March 22, 2022

ലോക വനദിനം


 എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്[1]. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന്യജീവി
വ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.

ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയുടെ 2012 നവംബർ 28ലെ തീരുമാനം അനുസരിച്ചാണ്. [2] ഈ സംഭവം ആഘോഷിക്കുന്നത്, എല്ലാതര കാടുകളുടേയും കാടിനു പുറത്തുള്ള മരങ്ങളുടേയും പ്രാധാന്യവും ഇപ്പോഴത്തേയും ഭാവിയിലേയും തലമുറയ്ക്കുള്ള ഗുണങ്ങളേയും പറ്റി ബോധവൽക്കരണം നടത്തുന്നതിനാണ്.[3][4] അന്ത്രാഷ്ട്ര വന ദിനത്തിൽ മരത്തൈകൾ നടൽ തുടങ്ങിയ സംഘടിതപ്രവർത്തനങ്ങൾ മരത്തേയും കാടുകളേയും ഉൾപ്പെട്ടുള്ള പ്രാദേശിക, ദേശീയ, അന്തരാഷ്ട്ര പരിപാടികൾ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു .[5] International Day of Forests was observed for the first time on March 21, 2013.

അടുത്ത ജന്മം ഒരു വൃക്ഷമായി ജനിച്ചുവെങ്കിൽ!നിൽക്കുന്നിടം മുഴുവൻ കാടാക്കി സ്വന്തം അധീനതയിൽ ആക്കുന്ന ഒരു ആൽ.......ഒരു പേരാൽ!




Tuesday, March 8, 2022

വനിതാദിനം

 


ദേശത്തിന്‍റെ അതിരുകൾ മറികടന്ന്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ആശയത്തില്‍നിന്നാണ് ലോക വനിതാദിനാചരണം എന്ന അഭിപ്രായം ഉടലെടുത്തത്. സ്ത്രീശാക്തീകരണമാണ് ഈ ദിനാചരണത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്.

Friday, March 4, 2022


 Camp day 2


"ഇതൊരു തുടക്കം മാത്രം " എന്ന ഞങ്ങളുടെ ക്യാമ്പിന്റെ രണ്ടാം ദിവസം...🤩

രണ്ടാം ദിവസം ആരംഭിച്ചതു തന്നെ ഒരു പ്രത്യേക ഊർജ്ജത്തോടെയാണ് ....പ്രയോജനപ്രദമായ യോഗ ക്ലാസ്സോടെയാണ് ദിവസം ആരംഭിച്ചതു🧎🏻‍♀️...യോഗ എത്രത്തോളം സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നു ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു...

ഇതിനു ശേഷം Dr.ഷിനുദാസ് സാറിന്റെ വളരെ നല്ലൊരു ക്ലാസായിരുന്നു...

പരസ്പരമുള്ള communication, interaction,creativity ഇതൊക്കെ മനസ്സിലാക്കിക്കുന്ന നല്ലൊരു ക്ലാസായിരുന്നു...



Thursday, March 3, 2022



 Camp day 1


അങ്ങനെ ഞങ്ങൾ കാത്തിരുന്ന ദിവസം എത്തിയിരിക്കുന്നു🤩...ഞങ്ങളുടെ ക്യാമ്പ് ആരംഭിച്ചു..... ഇന്നു ആദ്യ ദിനം....9.30 മുതൽ പരിപാടികൾ ആരംഭിച്ചു.കോളേജ്ക്വയറിന്റെ പ്രാർത്ഥനയോടെ ശുഭകരമായി പരിപാടികൾ ആരംഭിച്ചു.. സ്വാഗതം കോളേജ് ചെയ്ർമാനായ അജ്മൽ ആശംസിച്ചു.ടീച്ചർ കോർഡിനേറ്റർ ആയ ദീപ്തി ടീച്ചർ അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു. ഉദ്ഘാടനം പ്രമുഖ സൈക്കോളജിസ്റ്റായ ജി.ടി.രാജൻ സർ നിർവ്വഹിച്ചു.മുഖ്യ പ്രഭാഷണം ചിതറ സ്റ്റേഷൻ SI ഷാജഹാൻ.എം നടത്തി.ശ്രീ.ജലാലുദ്ദീൻ മൗലവി,ശ്രീ.എം.എ.സത്താർ,ശ്രീ.അബ്ദുൽ വാഹിദ്,ശ്രീ.ഷിഹാബുദ്ദീൻ എം,സലീന ടീച്ചർ,അശ്വതി ടീച്ചർ,ഹലീമടീച്ചർ ,മുഹ്സിന ടീച്ചർ,അനീറ്റ ടീച്ചർ ,computer lab assistant രേഷ്മ ജി.ആർ,college union general secretary ഹസ്നമോൾ എന്നിവർ അർപ്പിച്ചു.നന്ദി ഫാത്തിമ പ്രകടിപ്പിച്ചു...

ഈ പരിപാടികൾക്കു ശേഷം ജി.ടി.രാജൻ സാറിന്റെ ക്ലാസുണ്ടായിരുന്നു..വളരെ നല്ലൊരു ക്ലാസായിരുന്നു..വിജയത്തിലേക്കുള്ള വഴികൾ ആയിരുന്നു വിഷയം.

എന്നിരുന്നാലും സാറിന്റെ കടുകട്ടി ഇംഗ്ലീഷും,ശബ്ദത്തിൽ വന്ന ചില technical problems ക്ലാസിനെ ബാധിച്ചു....🙁

ഉച്ചഭക്ഷണത്തിനു ശേഷംjuniorsinu welcome നടത്തി....എല്ലാവരും നല്ല രീതിയിൽ പ്രവർത്തികൾ( പണികൾ) ചെയ്തു...അങ്ങനെ ഒരു ദിവസം അവസാനിച്ചു....😞ഇനി അടുത്ത ദിവസത്തിനായുള്ള കാത്തിരുപ്പ്..😇🤩




Wednesday, February 23, 2022

ഭൂമിക 2K22

 



ലോക വന-ജല- കാലാവസ്ഥാ ദിനങ്ങളോട് അനുബന്ധിച്ച് നാച്വറൽ സയൻസ് വിഭാഗം ഭൂമിക എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചു. ദിനങ്ങളുടെ പ്രത്യേകത അന്വർത്ഥമാക്കുന്ന വിവിധ അവതരണങ്ങൾ നടന്നു. കേരളത്തിലെ വനങ്ങൾ എന്ന പേരിൽ നമ്മുടെ വനങ്ങളെ കുറിച്ച് ഞാനും കാവ്യയും ചേർന്ന് ഒരു പ്രബന്ധം അവതരിപ്പിച്ചു.

Tuesday, February 22, 2022

ക്യാമ്പിന്റെ ഒരുക്കങ്ങൾ


 ക്യാമ്പിന്റെ ഒരുക്കങ്ങൾ




ഏതൊരു ബി.എഡ് വിദ്യാർഥിക്കും മനോഹരമായ കുറച്ചു ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നാണ് "ക്യാമ്പ്".....ഞങ്ങളുടെ ക്യാമ്പിനു തുടക്കം കുറിക്കുകയാണ്🥳🥳....മനോഹരമായ തിരക്കേറിയ കുറച്ചു ദിനങ്ങളിലേക്കു...😇 ആദ്യ പരിപാടി എന്നതു ക്യാമ്പിനു പേരിടുക എന്നതായിരുന്നു.അതൊരു വല്ലാത്ത പണിയായിരുന്നു....എല്ലിവരും ഒരുപാടു തല പുകച്ചുിട്ടും ഫലമുണ്ടായില്ല😒 എല്ലാവർക്കും ഇഷ്ടമാകുന്ന പേരും അതുപോലെ ആരും ഇതുവരെ കൈവച്ചിട്ടില്ലാത്ത ഒരു പേരുമായിരിക്കണം എന്ന ചെറിയൊരു വാശി ഞങ്ങൾക്കുണ്ടായിരുന്നു......അവസാനം ഞങ്ങളുടെ ചെയ്ർമാന്റെ തലയിൽ ഒരു പേരുദിച്ചു💡🤩അതാണു ഞങ്ങളുടെ ക്യാമ്പിന്റെ പേരു "ഇതൊരു തുടക്കം മാത്രം" പിന്നങ്ങോട്ടു ക്യാമ്പ് എങ്ങനെ വ്യത്യസ്തമാക്കാമെന്നായി ചിന്ത🤔അതിൽ നിന്നുമാണു ക്യാമ്പിന്റെ deccoration പണികൾ ഞങ്ങളുടെ കലാവിരുതുകൾ ആവണം എന്നു ചിന്തിച്ചതു......

മൂന്നു ദിവസത്തെ ക്യാമ്പിനായി ഞങ്ങളെ 4 ഗ്രൂപ്പുകളാക്കി..ഇതിൽ 2 ഗ്രൂപ്പുകൾ ചേർന്നായിരിക്കണം ഓരോ ദിവസവും കാര്യങ്ങൾ ചെയ്യേണ്ടതു....ഇതിൽ വീണ്ടും cleaning,food,decoration,anchoring എന്നിങ്ങനെയും വിഭജിച്ചിട്ടുണ്ട്...We all are waiting....!😎


Thursday, February 17, 2022

HOLI

 


വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം.ഹോളി ആഘോഷം ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം.ഫെബ്രുവരിയുടെ അവസാനമോ മാർച്ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു.    പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം ഇന്ത്യയുടെ പല ഭാഗത്തും പല ആചാര ങ്ങളാണ്‌ ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹോളി പണ്ട്‌ കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാൽ പിന്നീട്‌ അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി.

ഐതിഹ്യങ്ങൾ

ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ്‌ ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട്‌ കഥകൾ. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ. ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ടുതാനും.എങ്കിലും കൂടുതൽ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്നു വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശ്യപുവിന്റെ സഹോദരിയാണു ഹോളിഗയിൽ നിന്നാണ്‌ ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ.


ഹോളിഗയുടെ കഥ

പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട്‌ വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത്‌ ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്


കാമദേവന്റെ ത്യാഗം

പരമശിവനുമായി ബന്ധപ്പെട്ടാണ്‌ ഹോളിയുടെ മറ്റൊരു കഥയുള്ളത്‌. ബ്രഹ്മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കൽ, ദക്ഷൻ തന്റെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി. എന്നാൽ മകളെയും ഭർത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തന്റെ അച്ഛന്റെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ്‌ സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി. എന്നാൽ അവിടെ തന്റെ ഭർത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി. ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി അപമാനിതയായതിൽ മനം നൊന്ത്‌ സതി യാഗാഗ്നിയിൽ ചാടി മരിച്ചു. ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച്‌ തന്റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവൻ നശിപ്പിച്ചു.എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ്‌ ആരംഭിച്ചു. തപസിന്റെ ശക്‌തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവന്റെ തപസ്‌ മുടക്കാൻ അപേക്ഷിച്ചു. സതിയുടെ പുനർജന്മമായ പാർവതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ്‌നടക്കുന്ന സ്ഥലത്ത്‌ എത്തി മറഞ്ഞിരുന്ന്‌ കാമദേവൻ കാമാസ്‌ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ്‌ തുറന്ന്‌ കാമദേവനെ ഭസ്മമാക്കി. പിന്നീട്‌ തെറ്റുമനസ്സിലാക്കിയ ശിവൻ കാമദേവനു അനശ്വരത്വം നൽകുകയും ചെയ്‌തു. ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി തന്റെ തന്നെ ജീവിതം സമർപ്പിച്ച കാമദേവന്റെ സ്മരണയിൽ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്‌.


രാധാ-കൃഷ്ണ പ്രണയകാലം 

കൃഷ്ണനും അമ്പാടി ഗോപസ്‌ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ്‌ ഹോളിയുടെ മറ്റൊരു കഥ. ബാലനായ കൃഷ്ണൻ തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളർത്തമ്മയായ യശോദയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്‌ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു കൃഷ്ണന്‌ അറിയേണ്ടത്‌. യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത്‌ കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്‌. കൃഷ്ണൻ അങ്ങനെ ചെയ്‌തു. ഹോളിയിൽ നിറങ്ങൾ വാരിവിതറുന്നത്‌ കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ വിശ്വാസംകലം.


ഞങ്ങളുടെ ഹോളി ആഘോഷം 




Sunday, February 6, 2022

INNOVATIVE WORK

 സർഗ്ഗാത്മകമായ കഴിവുകളും,എന്തിലും നൂതന ആവിഷ്കരിക്കുക എന്നതുമാണ് ഒരു ടീച്ചറുടെ അടിസ്ഥാന യോഗ്യത.....സർഗ്ഗാത്മകമായ രീതിയിൽ സ്വന്തം കഴിവുകൾ ഉൾപ്പെടുത്തി പുതുമയോടെ ഒരു പാഠഭാഗം കുട്ടികളുടെ മുന്നിൽ ആവിഷ്കരിക്കുക എന്നതാണ് "INNOVATIVE WORK"ന്റെ ലക്ഷ്യം.....

      ബി.എഡ്.പാഠ്യപദ്ധതിയുടെ ഭാഗമായി ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠത്തിലെ സസ്യ ചലനങ്ങൾ എന്ന പാഠഭാഗമാണു പാഠഭാഗമാണു ഞാൻ  തിരഞ്ഞെടുത്തതു....




Thursday, January 20, 2022

SCHOOL INTERNSHIP LAST WEEK

 സ്കൂളിലെ ടീച്ചീംഗ് പ്രാക്ടീസിന്റെ അവസാന ആഴ്ച ആയിരുന്നു .......സ്കൂളിൽ നിന്നും തന്ന പാഠഭാഗങ്ങൾ തീർക്കാൻ സാധിച്ചു..... വളരെ നല്ല കുറച്ചു ദിവസങ്ങളാണു കഴിഞ്ഞു പോയത്.....കുട്ടികളുമായി നല്ലൊരു ആത്മ ബന്ധം വളർത്തിയെടുക്കാൻ സാധിച്ചു....കുറച്ചു ദിവസങ്ങൾ കൂടി ടീച്ചീംഗ് പ്രാക്ടീസ് നീട്ടി കിട്ടണമായിരുന്നു എന്ന് ആഗ്രഹം തോന്നി...