Thursday, June 30, 2022

TEACHING PRACTICE PHASE SECOND


അധ്യാപക വിദ്യാർത്ഥികൾ എന്ന നിലയിൽ ലഭിക്കാവുന്ന ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ കുറച്ചു നിമിഷങ്ങളാണ് ടീച്ചിങ് പ്രാക്ടീസ് എന്നത്. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് നമ്മൾ കേട്ടിട്ടുള്ളതാണ്. വിദ്യ പകർന്നു കൊടുക്കുക എന്നതുപോലെ മഹത്തായ മറ്റൊരു ജോലിയും ഇല്ല എന്ന് പറയേണ്ടിവരും. കുട്ടികളോടൊപ്പം നിന്ന് അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഒരു സ്കൂളിൻറെ പ്രവർത്തനങ്ങളിൽ മുഴുവൻ പങ്കാളികളാവാൻ ഓരോ അധ്യാപക വിദ്യാർത്ഥികൾ ലഭിക്കുന്ന അവസരമാണ് ഓരോ അധ്യാപക പരിശീലനങ്ങളും. അധ്യാപിക എന്ന മേൽവിലാസത്തിൽ ഒരു സ്കൂളിലേക്ക് കടന്നു ചെല്ലുവാനും ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുവാനും അതോടൊപ്പം തന്നെ "ടീച്ചറെ" എന്ന വിളികൾ കേൾക്കാനും ലഭിക്കുന്ന ഒരു അവസരമാണ് ഇത്. നമ്മൾ ഓരോരുത്തരും ഇരുന്ന് പഠിച്ച ഓരോ ക്ലാസ്സ് റൂമുകളെ കുറിച്ച് ഓർമ്മിക്കുവാനും നമ്മളെ പഠിപ്പിച്ച ഓരോ അധ്യാപകരെ കുറിച്ച് ഓർക്കുവാനും അവരോട് പറഞ്ഞു പോയിട്ടുള്ള മോശം വാക്കുകളെ കുറിച്ച് ഓർത്ത് അവരോട് എല്ലാം മാപ്പ് പറയുവാൻ ലഭിക്കുന്ന ഒരു അവസരമാണിത് .
              ഒരു അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷങ്ങളാണ് ഇനി സംഭവിക്കാൻ പോകുന്നത്. നാളെ മുതൽ ഞങ്ങളുടെ രണ്ടാംഘട്ട അധ്യാപക പരിശീലനം ആരംഭിക്കുകയാണ്. വളരെ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടി നാളെക്കായി കാത്തിരിക്കുന്നു...........😍

Saturday, June 25, 2022

ലോക മയക്കുമരുന്ന് വിരുദ്ധ ദിനം

ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം (The International Day Against Drug Abuse and Illicit Trafficking). മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. ആരോഗ്യത്തിലെയും മാനുഷിക പ്രതിസന്ധികളിലെയും മയക്കുമരുന്ന് വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നതാണ് 2022 ലെ മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാഘോഷത്തിന്റെ പ്രമേയം.ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.

ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പുറകെ പോകുന്നതു


.

Wednesday, June 22, 2022

3rd SEMESTER EXAM


Third semester exam started on 24/07/2022 .Due to several issues, exam on 27/07/2022 is postponed and is conducted on 28/07/2022.The exam ended on 29/07/2022..

Monday, June 13, 2022

ലോക രക്തദാന ദിനം

 


ലോക രക്തദാന ദിനം

ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.                                                       

രക്തം ദാനത്തിലൂടെ നിരവധി ജീവനുകളാണ് നാം രക്ഷിക്കുന്നത്. എല്ലാക്കാലത്തും രക്തദാനത്തിന് പ്രധാന്യം ഉണ്ടെങ്കിലും കോവിഡ് മഹാമാരിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രധാന്യം ഏറുന്നു. കോവിഡ് ബാധിച്ച് നിരവധി ആളുകളാണ് ദിവസേന ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ചികിത്സയുടെ പല ഘട്ടങ്ങളിലും ഇവർക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലും നാം അത് കണ്ടതാണ്.ഓക്സിജൻ സിലിണ്ടർ, ആശുപത്രി ബെഡുകൾ, പ്ലാസ്മ ദാനം, രക്തം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടത്. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ നിരവധി കോവിഡ് രോഗികളെയാണ് ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാൻ സാധിച്ചത്. സുരക്ഷിതമായ രീതിയിലുള്ള രക്ത ദാനവും അത് രോഗികൾക്ക് പകർന്ന് നൽകുന്നതിനെ കുറിച്ചും ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. ലോക രക്തദാന ദിനം ലക്ഷ്യം വെക്കുന്നതും അതാണ്.



Saturday, June 11, 2022

ബാല വേല വിരുദ്ധ ദിനം


 ലോക ബാല വേല വിരുദ്ധദിനം .

ജൂണ്‍ 12, ബാലവേല വിരുദ്ധദിനം രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്തായ കുട്ടികളെ, സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച് കൂട്ടുകാര്‍ക്കറിയാമല്ലോ? കുട്ടികളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും നിറമുള്ള സ്വപ്നങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ജീവിതഭാരം ചുമലിലേറ്റി തെരുവോരങ്ങളില്‍ അലയുന്ന കുട്ടികളെ  കണ്ടിട്ടില്ലേ? ഭക്ഷണശാലകളില്‍, കൃഷിയിടങ്ങളില്‍, കച്ചവടകേന്ദ്രങ്ങളില്‍ ഒക്കെ ദൈന്യതയാര്‍ന്ന കണ്ണുകളുമായി പണിയെടുക്കുന്ന 'കുട്ടിപണിക്കാരെ'  .ക്രൂരമായ ബാലവേലയുടെ ഇരകളാണ് ഈ കുഞ്ഞുങ്ങള്‍.ഇത്തിരി സ്‌നേഹം, ഒരിറ്റു ദയ, അല്പം ലാളന, അതിനുവേണ്ടി ദാഹിക്കുന്ന കോടിക്കണക്കിനു കുട്ടികള്‍ ലോകത്തുണ്ട്. ഒരു നേരത്തെ വിശപ്പടക്കാന്‍ ഗതിയില്ലാതെ അലഞ്ഞു തിരിയുന്നവര്‍, ജനിച്ചപ്പോള്‍ തന്നെ തെരുവിലുപേക്ഷിക്കപ്പെട്ടവര്‍, പട്ടിണി മാറ്റാന്‍ കഠിനാധ്വാനം ചെയേണ്ടിവരുന്നവര്‍, തെരുവു കൊള്ളക്കാരുടെ പിടിയില്‍പ്പെട്ട് കുറ്റകൃത്യങ്ങള്‍ ചെയ്യേണ്ടിവരുന്നവര്‍, യുദ്ധഭീതിയില്‍ കഴിയുന്നവര്‍. ഇങ്ങനെ നീളുന്നു പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ബാല്യങ്ങളുടെ പട്ടിക. ഇവരില്‍ ഭൂരിപക്ഷവും അപകടകരമായ തൊഴിലിടങ്ങളിലാണ് പണിയെടുക്കുന്നത് . സര്‍ക്കസ്, ആന പരിശീലനം, കീടനാശിനി നിര്‍മ്മാണം, പടക്കനിര്‍മ്മാണ ശാലകള്‍, ഖനിയിടങ്ങള്‍ എന്നിങ്ങനെ അപകടകരമായ തൊഴില്‍ സാഹചര്യങ്ങളിലാണ് പല കുട്ടികളും വളരുന്നത്.

ബാലവേലയെന്നാല്‍

കുട്ടികളെ ശാരീരികവും മാനസികവും സാമൂ ഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വ്വചിച്ചിരിക്കുന്നത്. ലോകമെമ്പാടും കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കുന്ന പ്രവണത ഏറിവരികയാണെന്നാണ് യുനിസെഫ് പ്രസിദ്ധീ കരിച്ച റിപ്പോര്‍ട്ടിലെ കണക്ക്. ഹ്യൂമന്റൈറ്റ്‌സ് ന്യൂസ് വേള്‍ഡിന്റെ സമീപകാല കണക്കുപ്രകാരം ലോകത്താകമാനം 25 കോടിയിലധികം കുട്ടികള്‍ രാപ്പകലില്ലാതെ പണിയെടുക്കുന്നുണ്ട്. 2001-ലെ സെന്‍സസ് കണക്കുപ്രകാരം ഇന്ത്യയിലാകമാനം ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം 1.2 കോടിയാണ്. 17 ഉം 18 ഉം മണി ക്കൂറുകള്‍ വരെ പണിയെടുക്കുന്ന കുട്ടികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ ബാലവേല ചെയ്യുന്നവര്‍ 10 നും  14നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളില്‍ 14% ത്തിലധികമാണ്. അയല്‍രാജ്യങ്ങളിലെ കണക്ക് ഇങ്ങനെയാണ്. ബംഗ്‌ളാദേശ് (30.2), ചൈന (11.6) പാകി സ്ഥാന്‍ (17.7). ആഭരണ തൊഴില്‍ ശാലകള്‍, തുന്നല്‍ കേന്ദ്രങ്ങള്‍, കാര്‍പെറ്റ് നിര്‍മാണശാലകള്‍ എന്നിവയിലൊക്കെയുള്ള തൊഴിലാളികളില്‍ ഭൂരിഭാഗവും കുട്ടികളാണ്. ശിവകാശിയിലെ തീപ്പെട്ടി, പടക്കനി ര്‍മ്മാണ കമ്പനികളിലും സൂററ്റിലെ വജ്രക്കല്ല് പൊ ളിഷിങ്ങ് മേഖലയിലും ഫിറോസാബാദിലെ ഗ്ലാസ്സ് ഫാക്ടറിയിലും ചെന്നു നോക്കിയാല്‍ ബാലവേലക്കാരുടെ വലിയൊരു കൂട്ടത്തെ കാണാം. 

        സാക്ഷരരുടെ നാട് എന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലുമുണ്ട് ബാലവേലക്കാര്‍. 2012-ല്‍ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ബാലവേല കൂടി വരികയാണ്. ഒഡീസ, ബംഗാള്‍, ബീ ണഹാര്‍, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഹോട്ടല്‍ജോലി, റോഡ്പണി, വീട് നിര്‍മ്മാണം, ഇഷ്ടിക ജോലി എന്നിവയ്ക്കായി ഇടനിലക്കാര്‍ കുട്ടികളെ കൊണ്ടുവരുന്നു. മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ കുറഞ്ഞകൂലി കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയെന്ന താണ് തൊഴിലിടങ്ങളിലേക്ക് കുട്ടികളെ എത്തിക്കുവാനുള്ള പ്രധാന കാരണം. ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകള്‍ക്കുമായി എരിഞ്ഞടങ്ങുന്ന ഈ ബാല്യങ്ങളെ ബാലവേലയില്‍ നിന്നും വിമുക്തരാക്കേണ്ട ഉത്തരവാദിത്വം നമുക്കുമില്ലേ എന്ന് ഈ ദിനത്തില്‍ നമുക്ക് ചിന്തിക്കാം.1989-ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്‌ളിയാണ് ലോക ബാലവേല വിരുദ്ധ ദിനം പ്രഖ്യാപിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ILO) ബാലവേലയ്‌ക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 1992-ല്‍ തൊഴില്‍ സംഘടന നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി (International Programme on the Elimination of Child Labour) 100 ലധികം രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നു. 2002 ജൂണ്‍ 12 മുതലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ലോക ബാലവേല വിരുദ്ധദിനമായി ആചരിച്ചു തുടങ്ങിയത്. ബാലവേല ഇല്ലായ്മ ചെയ്യുന്നതിനാ വശ്യമായ ബോധവവല്‍ക്കരണങ്ങളും പ്രവര്‍ത്തനങ്ങളും വിവിധ ഏജന്‍സികളുടെയും സര്‍ക്കാറുകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.  

നിലവിലുണ്ട് നിയമങ്ങള്‍ 

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (എ) കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആര്‍ട്ടിക്കിള്‍ 24 കുട്ടികളെകൊണ്ട് വേല ചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്നു. 1986 ലെ Child labour & Prohibition Act (ബാലവേല നിരോധന നിയമം) അനുസരിച്ച് 14 വയസ് തികയാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 1987-ല്‍ ബാലവേലയ്ക്ക് എതിരായി ദേശീയ നയം ആവിഷ്‌കരിച്ചു. 1996 ഡിസംബര്‍ 10-ന് സുപ്രീം കോടതി ബാലവേല ഇല്ലാതാ ക്കുന്നതിനായി ഒരു വിധി പ്രഖ്യാപിക്കുകയും ചെയ്തു. 1997 ലെ അടിമ നിരോധന നിയമം, 2000 ലെ ജുവനൈല്‍ ജസ്റ്റീസ് (പരിചരണവും സംരക്ഷണവും) ആക്ട് എന്നീ നിയമങ്ങള്‍ ബാലവേലയ്‌ക്കെതിരെ നിലവിലുണ്ട്. 2006 ഒക്‌ടോബര്‍ 10 മുതല്‍ ബാലവേല നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, പടക്കനിര്‍മ്മാണ കമ്പനികള്‍, ഗ്ലാസ് ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന കുട്ടികളെ കാണാനിടയായാല്‍ അക്കാര്യം നമുക്ക് സര്‍ക്കാരിനെ അറിയിക്കാം. അതുമല്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1098-ല്‍ വിളിച്ച് അറിയിക്കുകയോ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ (ഗ്രേഡ് 2) വിളിച്ച് വിവരം അറിയിക്കുകയോ ചെയ്യാം.



Sunday, June 5, 2022

ENVIRONMENTAL DAY


 എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.