Friday, July 29, 2022

SCHOOL INTERNSHIP PHASE SECOND BIWEEKLY REPORT II

 


അധ്യാപക പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിന്റെ രണ്ടാമത്തെ ആഴ്ച ജൂലൈ 15 മുതൽ ജൂലൈ 28  വരെയായിരുന്നു. സ്കൂളിലെ പ്രവർത്തനങ്ങളിൽ ഒരു ഭാഗമാകുവാൻ സാധിച്ചതിൽ അഭിമാനം തോന്നി. പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുവാനും സാധിച്ചു.

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും അതുപോലെ തന്നെ നാട്ടിലെ പ്രശസ്തരെ ആദരിക്കുകയും ചെയ്ത ചടങ്ങ്.


കലാം ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ...

Thursday, July 21, 2022

INNOVATIVE WORK


 ക്രിയാത്മകത എന്നത് മനുഷ്യസഹജമാണ്. സന്തോഷവാനായ ഒരു വ്യക്തി എപ്പോഴും പുതുമയോടെ ചിന്തിക്കുകയും പുതിയതിന് രൂപം നൽകുകയും ചെയ്യും. ഏതൊരു പ്രവർത്തി മേഖലയിലും സ്വന്തം കയ്യപ്പ് ചേർത്താണ് ശ്രമിക്കുന്നവരാണ് എല്ലാവരും. അത്തരത്തിൽ വളരെ വ്യത്യസ്തതയോടെ ചെയ്യേണ്ടുന്ന ഒന്നാണ് b.ed പാട്ടിയ പദ്ധതി ഇന്നവേറ്റീവ് വർക്ക്.

    നമുക്ക് ചുറ്റുമുള്ള പ്രകൃതിയെയും അതിലെ സകല ജീവജാലങ്ങളെയും കുറിച്ചുള്ള പഠനമാണ് ജീവശാസ്ത്രം. ഒരു ജീവിയുടെ ആന്തരഘടനയും ഭാഗ്യഘടനയും തുടങ്ങി പ്രകൃതിയുമായും മറ്റു ജീവികളും ആയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതുൾപ്പെടെ ഒരു ജീവിയെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങളെ കുറിച്ച് പോലും പറയുന്ന വളരെ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ് ജീവശാസ്ത്രം. ദിനം തൂറും വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രം. ക്രിയാത്മകമായി പലതും ചെയ്യുവാൻ കഴിയുന്ന ഒരു മേഖല കൂടിയാണ്.

   ബിഎഡ് പാഠ്യ പദ്ധതിയിലെ ഇന്നോവേറ്റീവ് വർക്കിന്റെ ഭാഗമായി കുട്ടികളുടെ ജീവശാസ്ത്രം പാഠപുസ്തകത്തിലെ ഏതെങ്കിലും ഒരു പാഠ്യ ഭാഗം വളരെ  പുതുമയോടെ അവതരിപ്പിക്കേണ്ടതുണ്ട്. അതിനായി ഞാൻ തിരഞ്ഞെടുത്തത് എട്ടാം ക്ലാസിലെ കോശ്ജാലങ്ങൾ എന്ന രണ്ടാം പാഠത്തിലെ സസ്യ കലകൾ എന്ന പാഠഭാഗമാണ്.







Friday, July 15, 2022

SCHOOL INTERNSHIP PHASE SECOND -BIWEEKLY REPORT II



 അധ്യാപക പരിശീലനത്തിന്റെ ആദ്യ രണ്ടാഴ്ചകൾ പിന്നിട്ടിരിക്കുന്നു. ജൂലൈ 1 മുതൽ ജൂലൈ 14 വരെയായിരുന്നു ഈ രണ്ടാഴ്ച കാലം .വളരെ വിജയകരമായ രീതിയിൽ ആസ്വാദ്യകരവും ആഹ്ലാദകരവുമായ രീതിയിലാണ് ഈ കാലഘട്ടം കടന്നുപോയത്. ഈ ഒരു രണ്ടാഴ്ച കലത്തിൽ ഒരുപാട് രസകരമായ നിമിഷങ്ങളും മനോഹരമായ മുഹൂർത്തങ്ങളും ഉണ്ടായിരുന്നു.