Sunday, March 27, 2022
E-CONTENT
Wednesday, March 23, 2022
ലോക ജല ദിനം
എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.[1]. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED).[2] ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു..[3]
ലോക ജലദിനാചരണ ഹേതു
അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.
ലോക കാലാവസ്ഥാ ദിനം
ഇന്ന് ലോക കാലാവസ്ഥാ ദിനമാണ്. പർവ്വതങ്ങളും ധ്രുവങ്ങളും വിയർത്തൊഴുകുന്നു. സമുദ്ര നിരപ്പ് കരകളെ ശ്വാസം മുട്ടിക്കുന്നു. ഭൗമകവചമായ ഓസോൺ പാളികൾ അർബുദ ബാധിതരായി. ശുദ്ധജലം ലഭിക്കാതായി, മഴയുടെ അളവ് കുറഞ്ഞു, ആഗോള താപനത്തിൽ വെന്ത് നീറുകയാണ് ജീവജാലങ്ങൾ. പ്രകൃതിയോടു പടവെട്ടാതെ, മുറിവേൽപ്പിക്കാതെ, സമരസപെട്ട് സൗഹൃദമായി, മണ്ണിന്റെ മക്കളായി നാം മാറണം എന്ന ഓർമ്മപ്പെടുത്തലുമായാണ് ഇത്തവണയും ലോക കാലാവസ്ഥാ ദിനം നമ്മളിലേക്ക് എത്തുന്നത്.
കർക്കിടകത്തിലെ ഇടമുറിയാത്ത മഴ, പൊൻവെയിലിനു വഴിമാറി വസന്തത്തെ വരവേറ്റ് ഓണത്തിനൊരുങ്ങുന്ന ചിങ്ങം, പിന്നെ കടലുവറ്റിക്കുന്ന കന്നി വെയിൽ. ഇടിമിന്നലിന്റെ അകമ്പടിയോടെ തുലാവർഷം. മഞ്ഞും, കുളിരുമായി പതുങ്ങി വരുന്ന ധനു, മകരങ്ങൾ.കൊയ്ത്തു കഴിഞ്ഞ പാടങ്ങളെ പൊള്ളിക്കുന്ന മീന വെയിൽ. മെയ് ഫ്ളവറും വെയിൽ പോലെ കത്തുന്ന നിറത്തിൽ മേടത്തിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്നയും, ചൂടേറ്റു തളർന്ന ജീവജാലങ്ങൾക്ക് ചെറുകുളിരുമായി കുംഭത്തിലെ വേനൽ മഴ. വേനലും മഞ്ഞും മഴയുമൊക്കെയായി കാലത്തിന് ഇത്തരത്തിലൊരു കൃത്യമായ താളമുണ്ടായിരുന്നു. ഇന്നത് അപ്രത്യക്ഷമായിരിക്കുന്നു. വസന്തവും ഗ്രീഷ്മവും ശരത്തും ശിശിരവുമൊക്കെ അതിന്റെ ക്രമത്തിൽ തന്നെ കടന്നുപോകുമെന്ന് ഒരുറപ്പുമില്ല. ഒപ്പം 2004 ലെ സുനാമിയും 2017 നവംബറിലെ ഓഖി കൊടുങ്കാറ്റും 2018 ആഗസ്തിലും 2019 ആഗസ്തിലും കേരളത്തിൽ പെയ്ത അതിവൃഷ്ടിയും പ്രളയവുമെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ ദൃഷ്ടാന്തങ്ങളായി നിൽക്കുന്നു.
2022- ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ സന്ദേശം "നേരത്തെയുള്ള മുന്നറിയിപ്പും നേരത്തെയുള്ള പ്രവർത്തനവും" എന്നതാണ്. കാലാവസ്ഥ തരുന്ന മുന്നറിയിപ്പുകളെ കരുതിയിരിക്കാനും പ്രകൃതിയോട് കലഹിക്കാതെ ദുരന്തങ്ങളെ തടയാൻ ഇന്ന് തന്നെ പ്രവർത്തിച്ച് തുടങ്ങുവെന്നുമാണ് ലോക കാലാവസ്ഥ സംഘടന മാനവരാശിയോട് ആവശ്യപ്പെടുന്നത്. ജല പ്രതിസന്ധി, വെള്ളപ്പൊക്കം, വരൾച്ച എന്നിവയെ സംബന്ധിച്ച മുന്നറിയിപ്പുകൾ, ശുദ്ധമായ ജലത്തിന്റെ ലഭ്യതക്കുറവ് എന്നിവയിലെല്ലാം ഈ ആശയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഭൂമിക 2K22
ലോക ജല - വന - കാലാവസ്ഥ
Tuesday, March 22, 2022
ലോക വനദിനം
എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്[1]. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന്യജീവിവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.
ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയുടെ 2012 നവംബർ 28ലെ തീരുമാനം അനുസരിച്ചാണ്. [2] ഈ സംഭവം ആഘോഷിക്കുന്നത്, എല്ലാതര കാടുകളുടേയും കാടിനു പുറത്തുള്ള മരങ്ങളുടേയും പ്രാധാന്യവും ഇപ്പോഴത്തേയും ഭാവിയിലേയും തലമുറയ്ക്കുള്ള ഗുണങ്ങളേയും പറ്റി ബോധവൽക്കരണം നടത്തുന്നതിനാണ്.[3][4] അന്ത്രാഷ്ട്ര വന ദിനത്തിൽ മരത്തൈകൾ നടൽ തുടങ്ങിയ സംഘടിതപ്രവർത്തനങ്ങൾ മരത്തേയും കാടുകളേയും ഉൾപ്പെട്ടുള്ള പ്രാദേശിക, ദേശീയ, അന്തരാഷ്ട്ര പരിപാടികൾ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു .[5] International Day of Forests was observed for the first time on March 21, 2013.
Tuesday, March 8, 2022
വനിതാദിനം
ദേശത്തിന്‍റെ അതിരുകൾ മറികടന്ന്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ആശയത്തില്‍നിന്നാണ് ലോക വനിതാദിനാചരണം എന്ന അഭിപ്രായം ഉടലെടുത്തത്. സ്ത്രീശാക്തീകരണമാണ് ഈ ദിനാചരണത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്.
Friday, March 4, 2022
Camp day 2
"ഇതൊരു തുടക്കം മാത്രം " എന്ന ഞങ്ങളുടെ ക്യാമ്പിന്റെ രണ്ടാം ദിവസം...🤩
രണ്ടാം ദിവസം ആരംഭിച്ചതു തന്നെ ഒരു പ്രത്യേക ഊർജ്ജത്തോടെയാണ് ....പ്രയോജനപ്രദമായ യോഗ ക്ലാസ്സോടെയാണ് ദിവസം ആരംഭിച്ചതു🧎🏻♀️...യോഗ എത്രത്തോളം സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നു ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു...
ഇതിനു ശേഷം Dr.ഷിനുദാസ് സാറിന്റെ വളരെ നല്ലൊരു ക്ലാസായിരുന്നു...
പരസ്പരമുള്ള communication, interaction,creativity ഇതൊക്കെ മനസ്സിലാക്കിക്കുന്ന നല്ലൊരു ക്ലാസായിരുന്നു...
Thursday, March 3, 2022
അങ്ങനെ ഞങ്ങൾ കാത്തിരുന്ന ദിവസം എത്തിയിരിക്കുന്നു🤩...ഞങ്ങളുടെ ക്യാമ്പ് ആരംഭിച്ചു..... ഇന്നു ആദ്യ ദിനം....9.30 മുതൽ പരിപാടികൾ ആരംഭിച്ചു.കോളേജ്ക്വയറിന്റെ പ്രാർത്ഥനയോടെ ശുഭകരമായി പരിപാടികൾ ആരംഭിച്ചു.. സ്വാഗതം കോളേജ് ചെയ്ർമാനായ അജ്മൽ ആശംസിച്ചു.ടീച്ചർ കോർഡിനേറ്റർ ആയ ദീപ്തി ടീച്ചർ അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു. ഉദ്ഘാടനം പ്രമുഖ സൈക്കോളജിസ്റ്റായ ജി.ടി.രാജൻ സർ നിർവ്വഹിച്ചു.മുഖ്യ പ്രഭാഷണം ചിതറ സ്റ്റേഷൻ SI ഷാജഹാൻ.എം നടത്തി.ശ്രീ.ജലാലുദ്ദീൻ മൗലവി,ശ്രീ.എം.എ.സത്താർ,ശ്രീ.അബ്ദുൽ വാഹിദ്,ശ്രീ.ഷിഹാബുദ്ദീൻ എം,സലീന ടീച്ചർ,അശ്വതി ടീച്ചർ,ഹലീമടീച്ചർ ,മുഹ്സിന ടീച്ചർ,അനീറ്റ ടീച്ചർ ,computer lab assistant രേഷ്മ ജി.ആർ,college union general secretary ഹസ്നമോൾ എന്നിവർ അർപ്പിച്ചു.നന്ദി ഫാത്തിമ പ്രകടിപ്പിച്ചു...
ഈ പരിപാടികൾക്കു ശേഷം ജി.ടി.രാജൻ സാറിന്റെ ക്ലാസുണ്ടായിരുന്നു..വളരെ നല്ലൊരു ക്ലാസായിരുന്നു..വിജയത്തിലേക്കുള്ള വഴികൾ ആയിരുന്നു വിഷയം.
എന്നിരുന്നാലും സാറിന്റെ കടുകട്ടി ഇംഗ്ലീഷും,ശബ്ദത്തിൽ വന്ന ചില technical problems ക്ലാസിനെ ബാധിച്ചു....🙁
ഉച്ചഭക്ഷണത്തിനു ശേഷംjuniorsinu welcome നടത്തി....എല്ലാവരും നല്ല രീതിയിൽ പ്രവർത്തികൾ( പണികൾ) ചെയ്തു...അങ്ങനെ ഒരു ദിവസം അവസാനിച്ചു....😞ഇനി അടുത്ത ദിവസത്തിനായുള്ള കാത്തിരുപ്പ്..😇🤩