Sunday, December 19, 2021
Workshop on Stress Management
രണ്ടാമത്തെ സെമസ്റ്ററിന്റെ ഭാഗമായി ഒരു വർക്ക്ഷോപ്പ് സംഘടിപ്പിക്കേണ്ടതായി ഉണ്ടായിരുന്നു . അതിനായി ചിതറ സ്കൂളിലെ സ്റ്റുഡൻസ് കൗൺസിലറായ സുചിത്ര ശ്യാം മാഡത്തെയാണ് ഞങ്ങൾ കണ്ടെത്തിയത്. ഞങ്ങളുടെ അഭ്യർത്ഥനപ്രകാരം മാഡം ഞങ്ങൾക്കായി സ്ട്രെസ് മാനേജ്മെൻറ് എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയുണ്ടായി . വളരെ ഉപയോഗപ്രദമായ ക്ലാസ് ആയിരുന്നു ഓൺലൈൻ ആയി സംഘടിപ്പിച്ചത്. ഓൺലൈൻ ആയിരുന്നെങ്കിൽ കൂടി ക്ലാസ് ലൈവ് ആക്കുന്നതിനായി ഞങ്ങൾക്കായി ചില ആക്ടിവിറ്റുകളും മാഡം കരുതിയിരുന്നു. അതിൽ ഒന്നായിരുന്നു നിശ്ചിത സമയം (20 സെക്കൻഡുകൾക്കകം) നിങ്ങൾക്ക് എത്ര ഗുണനചിഹ്നങ്ങൾ ഒരു പേപ്പറിൽ ഇടാൻ ആകും എന്ന് ചെയ്യിപ്പിച്ചത്. ശേഷം ഒന്നുകൂടി ഇതേസമയത്തിനിടയിൽ എത്രയെണ്ണം ചെയ്യാനാകുമെന്ന് ഞങ്ങളെക്കൊണ്ട് പറയിക്കുകയും ഒന്നു കൂടി ചെയ്യിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ ആക്ടിവിറ്റി നമ്മിൽ എന്തു മാറ്റമാണ് വരുത്തുന്നത് എന്നും മാഡം വ്യക്തമായി പറഞ്ഞുതന്നു . ഒരു അധ്യാപക വിദ്യാർത്ഥി ഒരു അധ്യാപിക എന്ന നിലയിലേക്ക് പരിണമിക്കുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ കൈകാര്യം ചെയ്യണമെന്നും അത് സ്വന്തം സ്ട്രെസ്സും കുട്ടികളുടെ സ്ട്രെസ്സും സമൂഹത്തിന്റെ സ്ട്രെസ്സും എങ്ങനെ മാനേജ് ചെയ്യണമെന്നും തുടങ്ങിയ കാര്യങ്ങളാണ് മാഡം പങ്കുവെച്ചത്. വളരെ ഉപയോഗപ്രദമായ ഒരു സെഷനായി ഇത് മാറി.
No comments:
Post a Comment