Friday, December 31, 2021

NEW YEAR 2022

                           പുതുവർഷം

കഴിഞ്ഞ വർഷത്തിന്റെ കഷ്ടതകൾക്കും ദുരിതത്തിനും അറുതി വരുത്തികൊണ്ടു ഒരു പുതിയ വർഷം കൂടി പിറവിയെടുക്കുകയാണ്.ഒാരോ വർഷവും പുതിയ ഒാരോ പ്രത്യാശയോടുകൂടിയാണ് തുടങ്ങുന്നതു..........ഒാരോ പുതിയ തീരുമാനങ്ങളും.........എന്നാൽ ഇവയൊന്നും പ്രാവർത്തികമാക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല😉...ഈ വർഷം അതൊക്കെ പൂർത്തിയാക്കുവാൻ കഴിയും എന്നു പ്രതീക്ഷിക്കുന്നു...😊

ഓൺലൈൻ ക്ലാസുകളിലേക്കൊന്നും പോകാതെ കുട്ടികളെ നേരിട്ടു കണ്ട് ടീച്ചീംഗ് പ്രാക്ടീസ് പൂർത്തിയാക്കാൻ സാധിക്കണേ എന്നു ആശിക്കുന്നു....പ്രാർത്ഥിക്കുന്നു....

ഈ വർഷം ഏവർക്കും നല്ലതായിരിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു......


Thursday, December 23, 2021

സ്കൂളിലെ ക്രിസ്തുമസ് ആഘോഷം

 ഇന്നു സ്കൂളിലെ ക്രിസ്തുമസ് ആഘോഷിച്ചു...



SCHOOL INTERNSHIP-WEEKLY REPORT


 സ്കൂളിലെ ടീച്ചീംഗ് പ്രാക്ടീസ് ഒരാഴ്ച പിന്നിട്ടിരിക്കുന്നു...... സ്കൂളുമായും കുട്ടികളുമായും വളരെ നല്ലൊരു ബന്ധം തന്നെ രൂപപെട്ടിട്ടുണ്ട്.....സ്കൂളിന്റെ ദൈനം ദിന കാര്യങ്ങളിൽ ഞങ്ങളെല്ലാവരും ഭാഗമായി കഴിഞ്ഞു..

Sunday, December 19, 2021

Work shop on stress management

 Sunday, December 19, 2021

Workshop on Stress Management



രണ്ടാമത്തെ സെമസ്റ്ററിന്റെ ഭാഗമായി ഒരു വർക്ക്ഷോപ്പ് സംഘടിപ്പിക്കേണ്ടതായി ഉണ്ടായിരുന്നു . അതിനായി ചിതറ സ്കൂളിലെ സ്റ്റുഡൻസ് കൗൺസിലറായ സുചിത്ര ശ്യാം മാഡത്തെയാണ് ഞങ്ങൾ കണ്ടെത്തിയത്. ഞങ്ങളുടെ അഭ്യർത്ഥനപ്രകാരം മാഡം ഞങ്ങൾക്കായി സ്ട്രെസ് മാനേജ്മെൻറ് എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയുണ്ടായി . വളരെ ഉപയോഗപ്രദമായ ക്ലാസ് ആയിരുന്നു ഓൺലൈൻ ആയി സംഘടിപ്പിച്ചത്. ഓൺലൈൻ ആയിരുന്നെങ്കിൽ കൂടി ക്ലാസ് ലൈവ് ആക്കുന്നതിനായി ഞങ്ങൾക്കായി ചില ആക്ടിവിറ്റുകളും മാഡം കരുതിയിരുന്നു. അതിൽ ഒന്നായിരുന്നു നിശ്ചിത സമയം (20 സെക്കൻഡുകൾക്കകം) നിങ്ങൾക്ക് എത്ര ഗുണനചിഹ്നങ്ങൾ ഒരു പേപ്പറിൽ ഇടാൻ ആകും എന്ന് ചെയ്യിപ്പിച്ചത്. ശേഷം ഒന്നുകൂടി ഇതേസമയത്തിനിടയിൽ എത്രയെണ്ണം ചെയ്യാനാകുമെന്ന് ഞങ്ങളെക്കൊണ്ട് പറയിക്കുകയും ഒന്നു കൂടി ചെയ്യിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ ആക്ടിവിറ്റി നമ്മിൽ എന്തു മാറ്റമാണ് വരുത്തുന്നത് എന്നും മാഡം വ്യക്തമായി പറഞ്ഞുതന്നു . ഒരു അധ്യാപക വിദ്യാർത്ഥി ഒരു അധ്യാപിക എന്ന നിലയിലേക്ക് പരിണമിക്കുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ കൈകാര്യം ചെയ്യണമെന്നും അത് സ്വന്തം സ്ട്രെസ്സും കുട്ടികളുടെ സ്ട്രെസ്സും സമൂഹത്തിന്റെ സ്ട്രെസ്സും എങ്ങനെ മാനേജ് ചെയ്യണമെന്നും തുടങ്ങിയ കാര്യങ്ങളാണ് മാഡം പങ്കുവെച്ചത്. വളരെ ഉപയോഗപ്രദമായ ഒരു സെഷനായി ഇത് മാറി.

Friday, December 17, 2021

ക്രിസ്തുമസ് ആഘോഷം

       "അത്യുന്നതങ്ങളിൽ ദെെവത്തിനു മഹത്വം

        ഭൂമിയിൽ സന്മനസ്സുള്ളവർക്കു           

                                                       സമാധാനം"

         സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി  മറ്റൊരു ക്രിസ്മസ് രാവ് കൂടി വന്നെത്തി........മഹാമാരിയുടെ ഇടയിലും ചെറിയരീതിയിൽ ഞങ്ങൾ ക്രിസ്തുമസിനെ വരവേറ്റു.......

        


      ഇതിന്റെ ഭാഗമായി 16 നു ഞങ്ങൾ ക്രിസ്തുമസ് ആഘോഷിച്ചു.......


Tuesday, December 14, 2021

SCHOOL INTERNSHIP

 ബി.എഡ് ലൈഫിലെ ഏറ്റവും സന്തോഷകരമായ നിമിഷം.........

   ക്ലാസ്സ് മുറിയിലെ പഠനത്തിൽ നിന്നും കുട്ടികളുടെ ഇടയിലേക്കു " ടീച്ചർ" എന്ന നിലയിലേക്കു എത്തുന്നതിന്റെ ആദ്യ ചുവടുവയ്പ്പു.......

14/12/2021.......ഇതിന്റെ ഭാഗമായി സ്കൂളിൽ പോയി ടീച്ചർമാരെ കണ്ടു പാഠഭാഗങ്ങൾ വാങ്ങിച്ചു.....