Friday, January 29, 2021

സ്കൂൾ ഇൻഡക്ഷന്റെ അവസാന ദിവസം (29/01/2021)

കംമ്പ്യൂട്ടർ ലാബ്
ഇന്നു സ്കൂൾ ഇൻഡക്ഷൻ്റെ അവസാന ദിവസമായിരുന്നു.....നല്ല രീതിയിൽ സ്കൂൾ ഇൻഡക്ഷൻ പൂർത്തിയാക്കുവാൻ സാധിച്ചു...😔😍
ഒരു സെൽഫി!😉

ബയോളജി ക്ലാസ് (10 I)

സ്കൂൾ ഗ്രൗണ്ട്



Thursday, January 28, 2021

സ്കൂൾ ഇൻഡക്ഷൻ - രണ്ടാം ദിവസം(28/01/2021)


ഫിസിക്സ് ലാബ്


സ്കൂൾ ഇൻഡക്ഷന്റെ ഭാഗമായി ഒരു ടീച്ചറിന്റെ ക്ലാസ് കണ്ടു റിപ്പോർട്ട് എഴുതണം എന്നതുകൊണ്ടു 10 സിയിൽ സിന്ധു ടീച്ചറിന്റെ ക്ലാസു കാണുവാൻ ഒരു ഭാഗ്യം ലഭിക്കുകയുണ്ടായി.........ഒരു ക്ലാസിൽ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടതു എന്നു മനസ്സിലാക്കാൻ സാധിച്ചു......😍
ലൈബ്രറി

ബയോളജി ക്ലാസ് (10C)


Wednesday, January 27, 2021

സ്കൂൾ ഇൻഡക്ഷൻ 2020-2022

സ്കൂൾ ഇൻഡക്ഷൻ

സ്കൂൾ ഇൻഡക്ഷൻ എന്നതു ബി.എഡിന്റെ തുടക്കത്തിൽ ഒരു സ്കൂളിന്റെ പ്രവർത്തനം എപ്രകാരമാണ്,സ്കൂളിന്റെ ചരിത്രം എന്താണു എന്നൊക്കെ മനസ്സിലാക്കുന്നതിനു ആദ്യ വേണ്ടിയുള്ള പ്രവർത്തനമാണ്.......ഈ പ്രവർത്തനത്തിലൂടെ അദ്ധ്യാപകർക്കു ഒരു ആത്മവിശ്വാസവും സ്കൂളിലെ അദ്ധ്യാപകരുടെ ക്ലാസ്സുകൾ നിരീക്ഷിക്കുവാൻ ഒരവസരവുമാണ് ലഭിക്കുന്നത്.......


2020-2022 ബി.എഡ് അധ്യയന വർഷത്തിന്റെ ഭാഗമായിട്ടുള്ള സ്കൂൾ ഇൻഡക്ഷൻ ഇന്നു ആരംഭിച്ചു.......ഗവ.എച്ച്.എസ്.എസ്& വി.എച്ച്.എസ്.എസ്. കടയ്ക്കൽ എന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സ്കൂളിൽ ഇൻഡക്ഷൻ ചെയ്യാൻ കഴിഞ്ഞതു അഭിമാനമായി തോന്നുന്നു........


Sunday, January 24, 2021

വിദ്യാധനം സർവ്വധനാൽ പ്രധാനം !

 


ഗുരു / അദ്ധ്യാപകൻ എന്നാൽ അജ്ഞാനം എന്ന ഇരുട്ടിൽ നിന്നും ജ്ഞാനം എന്ന വെളിച്ചത്തിലേക്കു കുട്ടികളെ കൈ പിടിച്ചുയർത്തുന്നയാൾ എന്നാണ്....അങ്ങനെ നോക്കിയാൽ ഒരു രാജ്യത്തിന്റെ ഭാവിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകാൻ കഴിയുന്നതും ഒരധ്യാപകനാണ്......



ഏറ്റവും കൂടുതൽ അഭിമാനകരമായ നിമിഷം എന്നതു അദ്ധ്യാപിക എന്ന ലക്ഷ്യത്തിലെ ആദ്യ  ചവിട്ടു  പടിയെന്നോണം ബി.എഡിനു അഡ്മിഷൻ ലഭിച്ചു.ജനുവരി 18 നു ജാമിയ ട്രെയിനിംഗ് കോളേജിൽ ജോയിൻ ചെയ്തു......😇