Wednesday, May 25, 2022

WEBINAR: EDUCATIONAL RESEARCH


 നാലാം സെമസ്റ്ററിലേക്ക് വേണ്ടി ഒരു ആക്ഷൻ റിസർച്ച് / മൈനർ പ്രോജക്ട് അല്ലെങ്കിൽ ഒരു കേസ് സ്റ്റഡി ഇതിൽ ഏതെങ്കിലും ഒന്ന് തയ്യാറാക്കേണ്ടതുണ്ട്. അതിനായി ഒരു വെബിനാർ, പ്രിൻസിപ്പൽ ഡോ: കരോളിൻ ടീച്ചറും ഫിസിക്കൽ സയൻസ് വിഭാഗം മേധാവിയായ സലീന ടീച്ചറും ഞങ്ങൾക്കായി ഒരുക്കി. ഇതിൻറെ റിസോഴ്സ് പേഴ്സണായി എത്തിയത് കേരള യൂണിവേഴ്സിറ്റിയിലെ എജുക്കേഷൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ: ബിന്ദു ടീച്ചർ ആണ്. വളരെ വ്യക്തമായി തന്നെ B Ed ൻ്റേ ഭാഗമായ ഈ ഫീൽഡ് വർക്കിനെ കുറിച്ച് ടീച്ചർ സംസാരിക്കുകയും ഈ മൂന്ന് വിഭാഗത്തിൽപ്പെട്ട ഫീൽഡ് വർക്കുകളും എങ്ങനെ ചെയ്യണമെന്നും എങ്ങനെ തീസിസ് എഴുതണമെന്നും തുടങ്ങിയ കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചു. ഇടവേളകളില്ലാതെ മണിക്കൂറുകൾ നീണ്ടുനിന്നു എങ്കിലും ഞങ്ങൾക്ക് വളരെ ഉപയോഗപ്പെട്ട ഒരു ക്ലാസായി ഇത് മാറി.

Sunday, May 1, 2022

ലോക തൊഴിലാളി ദിനം


 മെയ് മാസം ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്.[1] മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്.[2] എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു
.